'തസ്മിന്‍ സതി ശ്വാസപ്രശ്വാസയോര്‍ഗതിവിച്ഛേദഃ പ്രാണായാമഃ ക്രമീകരണം അഥവാ പ്രാണന്റെ നിയന്ത്രണം എന്നത് ഉച്ഛ്വാസനിശ്വാസങ്ങളെ നിര്‍ത്തലാണ്. ആസനത്തില്‍ ഉറച്ചിരിക്കാന്‍ കഴിഞ്ഞശേഷം വേണം ഇത് പരിശീലിക്കുവാൻ.' യോഗ സൂത്രത്തില്‍ പ്രാണായാമത്തെക്കുറിച്ച് പതഞ്ജലി നല്കുന്ന നിര്‍വചനമാണിത്. ഉള്ളിലേക്ക് ശ്വാസമെടുക്കുന്നത് ശ്വാസം (ഉച്ഛ്വാസം). ശ്വാസം പുറത്തേക്കു വിടുന്നത് പ്രശ്വാസം (നിശ്വാസം). ആസനത്തില്‍ ഉറച്ചിരിക്കാന്‍ കഴിഞ്ഞശേഷം വേണം പ്രാണായാമം പരിശീലിക്കാന്‍. ഏതെങ്കിലുമൊരാസനത്തില്‍ തുടര്‍ച്ചയായി മൂന്നു മണിക്കൂര്‍ ഇരിക്കാന്‍ കഴിഞ്ഞാല്‍ ആ ആസനത്തില്‍ വൈദഗ്ധ്യം നേടി എന്നു പറയാം. അരമണിക്കൂറോ ഒരു മണിക്കൂറോ എങ്കിലും ഇരിക്കാന്‍ കഴിഞ്ഞാല്‍ പ്രാണായാമം പരിശീലിക്കാം. പ്രാണായാമം പരിശീലിക്കാതെ നിങ്ങള്‍ക്ക് ആത്മീയപുരോഗതി നേടാന്‍ കഴിയുകയില്ല. ഒരു വ്യക്തിയെപ്പറ്റി പറയുമ്പോള്‍ പ്രാണന്‍ വ്യഷ്ടിയാണ്. പ്രപഞ്ചോര്‍ജം അഥവാ പ്രപഞ്ചപ്രാണന്റെ ആകത്തുക ഹിരണ്യഗര്‍ഭനാണ്. ഇത് ഒഴുകിനടക്കുന്ന 'സ്വര്‍ണമുട്ട' എന്നറിയപ്പെടുന്നു. ഇത് സമഷ്ടിപ്രാണനാണ്. ഒരു തീപ്...
"Hello and welcome to my blog! My name is Shibu, and I'm a researcher in the field of agriculture and real estate. I created this blog as a platform to share my thoughts, experiences, and insights on topics related to agriculture, Ayurveda, beauty, and yoga. I have always been passionate about these fields and have spent many years studying and working in them. Through my blog, I hope to provide valuable information and resources to people who share my interests and passions. Thank you